സിഎംആർഎൽ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും. നേരത്തെ കേസിൽ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി എസ് എഫ് ഐ അന്വേഷണത്തിനെതിരെ സി എം ആർ എൽ സമര്‍പ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. കേസ് വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് സി എം ആർ എൽ ആവശ്യം തള്ളി.
സിഎംആർഎൽ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും
