ആരോഗ്യമന്ത്രി വീണ ജോർജ് ദില്ലിയിലെത്തിയത് ക്യൂബൻ പ്രതിനിധി സംഘത്തെ കാണാനെന്ന് റിപ്പോർട്ട്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കിൽ നിവേദനം കൊടുക്കുമെന്നും ആശ പ്രവർത്തകരുടെ ഇൻസെൻ്റീവ് വിഷയമടക്കം ഇതിൽ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശ കേന്ദ്ര പദ്ധതിയാണെന്നും ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനിൽ സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത് അതിൽ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമാണ് ഇൻസെൻ്റീവ് ഉയർത്തേണ്ടതെന്നും എല്ലാ കണക്കുകളും നിയമസഭയിൽ വച്ചിട്ടുണ്ട് അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജ് ദില്ലിയിലെത്തിയത് ക്യൂബൻ പ്രതിനിധി സംഘത്തെ കാണാൻ
