ഐ.പി.എല്‍ സീസണിന് മുന്നോടിയായി വന്‍ ഓഫറുകളുമായി ജിയോ. മാര്‍ച്ച് 22 മുതല്‍ 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്സ്റ്റാര്‍, ക്രിക്കറ്റ് മത്സരങ്ങളുടെ 4 കെ സ്ട്രീമിംഗ്, ജിയോഫൈബര്‍/ എയര്‍ഫൈബറിലേക്ക് 50 ദിവസത്തെ സൗജന്യ കണക്ഷന് തുടങ്ങിയ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. നിലവിലുള്ളതും പുതിയതുമായ ജിയോ സിം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഓഫറിലെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ 299 രൂപയോ അതില്‍ കൂടുതലോ ഉളള പ്ലാന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ റീചാര്‍ജ് ചെയ്യേണ്ടതാണ്. ഓഫറുകള്‍ ലഭിക്കാനായി 2025 മാര്‍ച്ച് 17 നും മാര്‍ച്ച് 31 നും ഇടയില്‍ റീചാര്‍ജ് ചെയ്യുകയോ പുതിയ സിം വാങ്ങുകയോ വേണം. മാര്‍ച്ച് 17 ന് മുമ്പ് റീചാര്‍ജ് ചെയ്ത നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ്-ഓണ്‍ പായ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ജിയോ സിമ്മിന്റെ പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കള്‍ കുറഞ്ഞത് 299 രൂപ (1.5 ജി.ബി/ദിവസം) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാനില്‍ റീചാര്‍ജ് ചെയ്യേണ്ടതാണ്. മത്സരങ്ങള്‍ ടി.വി യിലോ മൊബൈല്‍ ഫോണിലോ 4കെ നിലവാരത്തില്‍ കാണാന്‍ സാധിക്കും. 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ ട്രയലില്‍ 800 ലധികം ചാനലുകളിലേക്കുള്ള ആക്സസ്, 11 ലധികം ഒ.ടി.ടി ആപ്പുകള്‍, പരിധിയില്ലാത്ത വൈഫൈ എന്നിവ ഉള്‍പ്പെടുന്നു.
ഐ.പി.എല്ലിന് മുന്നോടിയായി വന്‍ ഓഫറുകളുമായി ജിയോ
