ബാലു വര്‍ഗീസ് നായകനായി എത്തിയ ‘പ്രേമസൂത്രം’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. പൊന്‍ കനിയെ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് മണികണ്ഠന് പെരുമ്പടപ്പ് ആണ്. ജിജു അശോകന് എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് വിദ്യാധരന് മാസ്റ്ററാണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിജു അശോകന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമസൂത്രം. ചെമ്പന്‍ വിനോദ്, ബാലു, ലിജോ മോള് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്കൂള്‍ വിദ്യാര്‍ഥിയായ പ്രകാശന് തന്റെ സഹപാഠിയായ അമ്മുവിനോട് പ്രണയമാണ്. അത് പക്ഷേ പ്രകാശന് തുറന്നുപറയാന്‍ കഴിയുന്നില്ല. അമ്മുവിന് പ്രകാശനെ ഇഷ്ടവുമല്ല. അമ്മുവിന്റെ പ്രണയം നേടാനുള്ള വഴികള്‍ തേടി പ്രകാശന് വികെപിയുടെ സമീപത്ത് എത്തുന്നത്. വികെപിയുടെ സഹായത്തോടെ അമ്മുവിന്റെ സ്നേഹം പിടിച്ചുപറ്റാന്‍ പ്രകാശന് നടത്തുന്ന ശ്രമങ്ങളാണ് പ്രേമസൂത്രത്തില്‍ പറഞ്ഞത്. അമ്മുവായി ലിജോമോളും വികെപിയായി ചെമ്പന്‍ വിനോദും പ്രകാശനായി ബാലുവും വേഷമിട്ടിരുന്നു.
‘പ്രേമസൂത്രം’ എന്ന ചിത്രത്തിലെ ഗാനം
