ചാലക്കുടിയിലെ പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ കിഴക്ക് ഭാഗത്ത് നിന്നും ദേശീയ പാതയിലേക്കുള്ള പ്രവേശനം നിരോധിക്കാന്‍ തീരുമാനം. നഗരസഭ വിളിച്ചു ചേര്‍ത്ത ദേശീയപാത ഉദ്യോഗസ്ഥര്‍, പൊലീസ്, മോട്ടാര്‍ വാഹന വകുപ്പ്, ട്രാഫിക് കമ്മിറ്റി എന്നിവരുടെ സംയുക്ത യോഗമാണ് പ്രവേശനം അടച്ചുകെട്ടാന്‍ തീരുമാനിച്ചത്. നേരത്തെ മന്ത്രി ഗണേഷ് കുമാറും ഈ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ മന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.
പോട്ട ആശ്രമം സിഗ്നല്‍ ജങ്ഷനില്‍ പുതിയ ക്രമീകരണം
