അരവിന്ദ് കെജ്രിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ ആവശ്യപ്പെട്ടു. നാൽപ്പതിനായിരം സ്ക്വയർഫീറ്റിൽ 8 ഏക്കറിലായി നിർമ്മിച്ച വസതി ആഡംബര വസ്തുക്കളുപയോഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ദില്ലി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
അരവിന്ദ് കെജ്രിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
