പോലീസിനെതിരെ വിമർശനവുമായി ജി സുധാകരൻ. നിയമം സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ നിയമം ലംഘിക്കുകയാണെന്നും അതാണ് ചില പോലീസുകാർ ചെയ്യുന്നതെന്നും കല്യാണ പാർട്ടി കഴിഞ്ഞ് വന്നവരെ തല്ലിച്ചതച്ചു ഇത് ഗുരുതരമായ തെറ്റാണ് പത്തനം തിട്ടയിൽ ആളുമാറി തല്ലിയ പോലീസുകാർ സർവീസിലിരിക്കാൻ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ശമ്പളം നൽകി പോറ്റിയ സമൂഹം പശ്ചാത്തപിക്കണമെന്നും പോലീസുകാരും സർക്കാർ ജീവനക്കാരും നല്ലൊരു ശതമാനം പുറത്തു പോകേണ്ടവർ തന്നെയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പോലീസിനെതിരെ വിമർശനവുമായി ജി സുധാകരൻ
