yt cover 26

https://dailynewslive.in/ സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യപ്പെടുത്തി നിതി ആയോഗ് നടത്തിയ റാങ്കിങ്ങില്‍ 2022-23 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 18ല്‍ 15-ാം സ്ഥാനമെന്ന് റിപ്പോര്‍ട്ടുകള്‍. വരുമാനം മെച്ചപ്പെടുത്താനായെങ്കിലും ചെലവുകള്‍ ഗുണപരമല്ലെന്നും ബാധ്യതകള്‍ കൂടുതലാണെന്നുമാണ് നിതി ആയോഗിന്റെ വിലയിരുത്തല്‍. 2014-15 മുതല്‍ 16-ാം റാങ്കിലായിരുന്ന കേരളം ഒരുസ്ഥാനം മുന്നിലായെങ്കിലും സംസ്ഥാനങ്ങളെ നാലു വിഭാഗങ്ങളായി വേര്‍തിരിക്കുമ്പോള്‍ ഏറ്റവും പിന്നിലുള്ള ‘ആസ്പിരേഷണല്‍ വിഭാഗത്തിലാണ് ഇപ്പോഴുള്ളത്. ഒഡീഷ, ഛത്തീസ്ഗഢ്, ഗോവ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍. ഒഡീഷയുടെ സ്‌കോര്‍ 67.8 ആണ്. കേരളത്തിന്റേത് 25.4 ഉം.

https://dailynewslive.in/ പാലക്കാട് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അതീവ രഹസ്യമെന്ന് പറഞ്ഞ് പുറത്തുവിട്ട കാബിനറ്റ് നോട്ട് 13 ദിവസം മുന്‍പ് ഗവണ്‍മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. അതിന് ഒരു രഹസ്യസ്വഭാവവുമില്ലെന്നും കള്ളത്തരം പൊളിഞ്ഞാലെങ്കിലും പ്രതിപക്ഷ നേതാവിന് അല്‍പം ജാള്യതയാവാമെന്നും അപവാദം ഭയന്ന് പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും എടുക്കില്ലെന്നും ഇതുകൂടാതെ പ്ലാന്റില്‍ അഞ്ച് ഏക്കര്‍ ഭൂമിയില്‍ ജലസംഭരണി നിര്‍മിക്കുമെന്ന കാര്യം പ്രെപ്പോസലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 29 ലെ വിജയി : കിരണ്‍.എസ്.ബാബു, ഫോര്‍ട്ട്.പി.ഒ, തിരുവനന്തപുരം*

https://dailynewslive.in/ ബ്രൂവറി വിഷയത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിലപാടിനെതിരെ അഭിപ്രായം ഉയര്‍ന്നെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ജെ.ഡി.എസ് നേതൃയോഗത്തില്‍ തീരുമാനം. കെ. കൃഷ്ണന്‍കുട്ടി മാറണമെന്ന് 9 ജില്ല കമ്മറ്റികള്‍ ആവശ്യപ്പെട്ടെങ്കിലും മന്ത്രിയെ മാറ്റില്ലെന്നും മന്ത്രി മാറ്റ ചര്‍ച്ച അനുവദിക്കില്ലെന്നും മാത്യു ടി തോമസ് നിലപാടെടുത്തു.

https://dailynewslive.in/ സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്.

https://dailynewslive.in/ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ അനുമതി. ഇവര്‍ക്ക് വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി ക്യാമ്പസില്‍ പഠനം തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെറ്ററിനറി സര്‍വകലാശാലയുടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. തുടര്‍ പഠനത്തിന് പ്രതികളായ വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള സമൂഹത്തില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നതായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ഹോമിയോ മരുന്നുകള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹോംകോയ്ക്ക് അനുവദിച്ച സ്പിരിറ്റിന്റെ പെര്‍മിറ്റ് നഷ്ടപ്പെട്ടു. 20,000 ലിറ്റര്‍ സ്പിരിറ്റിന്റെ പെര്‍മിറ്റാണ് നഷ്ടപ്പെട്ടത്. സ്പിരിറ്റ് കിട്ടാതായതോടെ മരുന്നുകളുടെ ഉത്പാദനം സ്തംഭിച്ചു. പെര്‍മിറ്റ് നഷ്ടപ്പെട്ട സംഭവം ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

https://dailynewslive.in/ ഗുജറാത്ത് മുന്ദ്ര തുറമുഖത്തിന്റെ മാതൃകയില്‍ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അദാനി പോര്‍ട്സ് സെസ് കണ്ടെയ്നര്‍ ബിസിനസ് മേധാവി ഹരികൃഷ്ണന്‍ സുന്ദരം പറഞ്ഞു . വിഴിഞ്ഞം കോണ്‍ക്ലേവിന്റെ രണ്ടാം ദിനത്തില്‍ ‘തുറമുഖത്തിനപ്പുറം: വിഴിഞ്ഞം കേരളത്തെ ആഗോള സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുന്നു’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ഥാടകാരില്‍ നിന്ന് വിമാനയാത്രാ ഇനത്തില്‍ അധിക തുക ഈടാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നസീം അഹ്‌മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീര്‍ഥാടകര്‍ സമര്‍പ്പിച്ച ഭീമന്‍ ഹരജിയിലെ ആവശ്യങ്ങള്‍ സി ഇ ഒ യുടെ ശ്രദ്ധയില്‍പ്പെടുത്തി.

https://dailynewslive.in/ നെന്മാറ ഇരട്ടക്കൊല കേസില്‍ തന്നെ 100 വര്‍ഷം ശിക്ഷിക്കണമെന്ന് പ്രതി ചെന്താമര കോടതിയില്‍. പരുക്ക് വല്ലതും ഏറ്റിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടാണ് പ്രതിയുടെ പ്രതികരണം. മുന്‍ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് സംഭവത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മനസ്താപമില്ലാത്ത കുറ്റവാളിയാണ് പ്രതിയെന്നും തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജിആര്‍ അനില്‍. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എല്ലാ റേഷന്‍ കടകളിലുമുണ്ടെന്നും. റേഷന്‍കടകളില്‍ സ്റ്റോക്ക് ഇല്ലെന്നും കടകള്‍ കാലിയാണെന്നുമുള്ള ചില മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ വട്ടിയൂര്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നെട്ടയം മലമുകളില്‍ വച്ചാണ് ബസിനുള്ളില്‍ ആക്രമണം നടന്നത്. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ത്ഥി വട്ടിയൂര്‍ക്കാവ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

https://dailynewslive.in/ വേനല്‍ക്കാലത്ത് വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി 50 ലക്ഷം രൂപ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ഫണ്ടായി അനുവദിച്ചു.

https://dailynewslive.in/ സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ഇസ്ലാമില്‍ ഒരു സ്ത്രീ എങ്ങനെ ആവണമെന്ന് മുസ്ലിങ്ങള്‍ തീരുമാനിക്കുമെന്നും അത് അംഗീകരിക്കേണ്ടവര്‍ അംഗീകരിച്ചാല്‍ മതിയെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടെന്നും തുല്യ നീതിയാണ് വേണ്ടതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

https://dailynewslive.in/ ഫെബ്രുവരി 3 അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് റ്റി.ഡിഎഫ് സംസ്ഥാന പ്രഡിസന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അറിയിച്ചു.കെഎസ്ആര്‍ടിസി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റ്റിഡിഎഫ് സമരത്തിലേക്ക് പോകുന്നത്. അതിനാല്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

https://dailynewslive.in/ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് മേഖലയില്‍ അഴിച്ചുപണി. പി.ബി നൂഹ്, ശ്രീറാം വെങ്കിട്ട രാമന്‍, ഡോ. അദീല അബ്ദുള്ള തുടങ്ങിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റം. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ബി നൂഹ് ഐ.എ.എസ് നെ ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. കൃഷി വികസന, കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ളയെ സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും ശ്രീറാം വെങ്കിട്ട രാമന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറുമായാണ് നിയമനം.

https://dailynewslive.in/ പുതിയ യുജിസി കരട് ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ. പുതിയ കരട് ഭേദഗതി ന്യൂനപക്ഷ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ളകടന്നു കയറ്റമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള കൂറ്റന്‍ ഫ്ലക്സ് വച്ച സംഭവത്തില്‍ സിപിഎം അനുകൂല കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം. തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി ടിവി അനുപമ ഇക്കാര്യം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നല്‍കി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് കോടതിയെ അറിയിക്കണം എന്നാണ് ആവശ്യം.

https://dailynewslive.in/ കൊരട്ടി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനോഭായിയെ സുപ്രീംകോടതി വെറുതെ വിട്ടു. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രീം കോടതി ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 2010 ല്‍ നടന്ന കൊലക്കേസിലാണ് പ്രതിയെ വെറുതെവിട്ടത്.

https://dailynewslive.in/ ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ വീടിനുളളില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെതിരെ വധശ്രമത്തിനും ബലാത്സംഗത്തിനും കേസെടുത്തത് പൊലീസ് . ഒളിവിലായിരുന്ന തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ആക്രമണമെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

https://dailynewslive.in/ ഇരിക്കൂര്‍ ആയിപ്പുഴയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇരിക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സി. മുഹമ്മദ് ഷാമില്‍ (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഇരിക്കൂര്‍ ആയിപ്പുഴ പുഴകടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ വഴുതി വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

https://dailynewslive.in/ ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് ഇന്നലെ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം.സി റോഡിലെ കളിക്കാവിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

https://dailynewslive.in/ യമുന നദി വൃത്തിയാക്കി അതിലെ വെള്ളം കുടിക്കുമെന്ന് ഡല്‍ഹിക്ക് വാക്ക് നല്‍കിയിരുന്ന അരവിന്ദ് കെജ്രിവാളിനെ യമുനയിലെ വെള്ളം കുടിക്കാന്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. കെജ്രിവാള്‍ കപട വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും ഇതാണ് കോണ്‍ഗ്രസും അരവിന്ദ് കെജ്രിവാളും തമ്മിലുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബവാനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ നീറ്റ് പി.ജി പ്രവേശനത്തില്‍ താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് തടഞ്ഞത്. ഇത്തരം സംവരണം ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന ക്വാട്ടയിലും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തേണ്ടെതെന്ന് മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

https://dailynewslive.in/ മഹാകുംഭമേളയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ്. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാല്‍ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേര്‍ക്കാണ് പരിക്കേറ്റതെന്നും ഡിഐജി സ്ഥിരീകരിച്ചു.

https://dailynewslive.in/ മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരക്കൊഴിവാക്കാന്‍ സര്‍ക്കാരുമായി സഹകരിക്കണമെന്നും ഏറ്റവും അടുത്തുള്ള ഘട്ടില്‍ മാത്രം സ്നാനം നടത്താന്‍ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ഉണ്ടായ സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും’-മോദി പറഞ്ഞു.

https://dailynewslive.in/ മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രീം കോടതി. മുത്തലാഖ് ചൊല്ലിയതിന് എത്ര മുസ്ലീം പുരുഷന്മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, തുടര്‍നടപടികളെന്ത് തുടങ്ങിയ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യംചെയ്ത് കേരളത്തില്‍ നിന്നുള്ള മുസ്ലീം സംഘടനകളുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

https://dailynewslive.in/ പ്രശസ്തമായ മുംബൈ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. ശരീരഭാഗങ്ങള്‍ പുറത്തു കാണിക്കുന്ന വസ്ത്രങ്ങള്‍ക്കും കീറിയ ജീന്‍സിനും ഷോര്‍ട്ട് സ്‌കര്‍ട്ടുകള്‍ക്കും ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന്റെ പവിത്രതയെ മാനിച്ചുകൊണ്ടാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.

https://dailynewslive.in/ ലഡാക്കിലെ തര്‍ക്കമേഖലയില്‍ നിന്ന് സേനാപിന്മാറ്റം പൂര്‍ത്തിയായെങ്കിലും നിയന്ത്രണരേഖയോട് ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് തുടര്‍ന്ന് ചൈന. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലുടനീളം സൈനിക പോസ്റ്റുകളും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചൈനീസ് സേന വര്‍ധിപ്പിക്കുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://dailynewslive.in/ യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയര്‍ന്ന വിലയുള്ള ചില സാധനങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേകതരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിങ്ങനെയുള്ള സാധനങ്ങളുടെ ഇറക്കുമതിത്തീരുവയില്‍ ഇന്ത്യ കുറവ് വരുത്തിയേക്കുമെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ കൂടുതല്‍ സമ്പന്നവും ശക്തമായതുമായ ഒരു സംവിധാനത്തിലേക്ക് യുഎസ് മടങ്ങേണ്ട സമയമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ ആദായനികുതി ഒഴിവാക്കണമെന്ന വാദം ആവര്‍ത്തിച്ച ട്രംപ് വിദേശ പൗരന്മാര്‍ക്ക് നികുതി ചുമത്തിയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തിയും യുഎസിനെ സമ്പന്നമാക്കാമെന്ന് വ്യക്തമാക്കി.

https://dailynewslive.in/ തന്റെ ഭരണത്തിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്ത ഫെഡറല്‍ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാനുള്ള പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എട്ട് മാസത്തെ ശമ്പളം പിരിഞ്ഞുപോകുന്നവര്‍ക്കുള്ള അലവന്‍സായി നല്‍കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ പുതിന് നേരെയുള്ള ഏതൊരാക്രമണവും വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വിയാചെസ്ലാവ് വൊളോദിന്‍. പുതിനെ അപായപ്പെടുത്താനുള്ള നീക്കമുണ്ടാകുന്ന പക്ഷം ആണവയുദ്ധത്തിനുവരെ സാധ്യതയുണ്ടെന്ന് വൊളോദിന്‍ കൂട്ടിച്ചേര്‍ത്തു. ജോ ബൈഡന്‍ ഭരണകൂടം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന യു.എസ്. മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണീ പ്രതികരണം.

https://dailynewslive.in/ തെക്കന്‍ സുഡാനിലുണ്ടായ വിമാന അപകടത്തില്‍ ഇന്ത്യക്കാരനടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം റണ്‍വേയില്‍ നിന്ന് 500 മീറ്റര്‍ അകലെ വീണാണ് തകര്‍ന്നത്. ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. 16 സുഡാന്‍ സ്വദേശികള്‍, രണ്ട് ചൈനക്കാര്‍ ഒരു ഇന്ത്യക്കാരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

https://dailynewslive.in/ 38-ാം ദേശീയ ഗെയിംസില്‍ നീന്തല്‍ താരം സാജന്‍ പ്രകാശിലൂടെ കേരളത്തിന് ആദ്യ മെഡല്‍. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍,100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനങ്ങളില്‍ സാജന്‍ പ്രകാശ് വെങ്കലം നേടി.

https://dailynewslive.in/ മൂന്നാം പാദത്തില്‍ അറ്റാദായത്തില്‍ വര്‍ധനയുമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ അറ്റാദായം 3.4 ശതമാനം ഉയര്‍ന്ന് 60.22 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 58.24 കോടി രൂപയുടെ അറ്റാദായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വരുമാനം 8.9 ശതമാനം ഉയര്‍ന്ന് 1,268.65 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1165.39 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കമ്പനിയുടെ കഴിഞ്ഞ ഒമ്പത് മാസങ്ങളിലെ അറ്റാദായം 22.7 ശതമാനം ഉയര്‍ന്ന് 222.58 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 181.41 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നിന്ന് മൂന്നാം പാദത്തിലേക്ക് എത്തുമ്പോള്‍ വരുമാനത്തിലും അറ്റാദായത്തിലും കമ്പനി കുറവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ പാദത്തില്‍ 1293.99 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം എങ്കില്‍ ഡിസംബര്‍ പാദത്തില്‍ ഇത് 1,268.65 കോടി രൂപയായായി കുറഞ്ഞു. രണ്ടാം പാദത്തില്‍ 63.39 കോടി രൂപയായിരുന്ന അറ്റാദായം മൂന്നാം പാദത്തില്‍ 60.22 കോടി രൂപയായാണ് കുറഞ്ഞത്.

https://dailynewslive.in/ അനുപമ പരമേശ്വരന്‍ നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘ഡ്രാഗണ്‍’. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകന്‍. അശ്വന്ത് മാരിമുത്താണ് ചിത്രത്തിന്റ സംഗീത സംവിധായകന്‍. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. ഗൗതം വാസുദേവ് മേനോനും വേഷമിട്ട ചിത്രത്തില്‍ കെ എസ് രവികുമാര്‍, മുരുഗേശന്‍ വി ജെ സിന്ധു, ഇന്ദുമതി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നികേത് ആണ്. ഫെബ്രുവരി 21നാണ് ചിത്രത്തിന്റെ റിലീസ്. അനുപമ പരമേശ്വരന്‍ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‌ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്.

https://dailynewslive.in/ ഷെയ്ന്‍ നിഗം നായകനായെത്തിയ തമിഴ് ചിത്രമാണ് ‘മദ്രസ്‌കാരന്‍’. നിഹാരിക കൊണ്ടിയേല ആണ് ചിത്രത്തില്‍ ഷെയ്ന്റെ നായികയായെത്തിയത്. ഈ മാസം10 ന് പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്. വാലി മോഹന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളില്‍ കാര്യമായ കളക്ഷന്‍ നേടാനായില്ല. ഇതോടെ പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 7 മുതല്‍ ആഹാ തമിഴില്‍ ആണ് മദ്രസ്‌കാരന്‍ സ്ട്രീം ചെയ്ത് തുടങ്ങുക. സത്യ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷെയ്ന്‍ എത്തിയത്. കലൈയരശനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. തമിഴിലെ ഷെയ്ന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.

https://dailynewslive.in/ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യ കര്‍വ്വ് എസ്യുവിയുടെ ഡാര്‍ക്ക് എഡിഷന്‍ 2025-ഓടെ ഡീലര്‍ഷിപ്പുകളില്‍ എത്തും. ഈ ഡാര്‍ക്ക് എഡിഷന്‍ വേരിയന്റ് ബാഹ്യവും ഇന്റീരിയറും ഒരുപോലെ കറുപ്പ് നിറത്തിലുള്ള ഡിസൈനുകള്‍ ലഭിക്കും. കര്‍വ്വിന്റെ ടോപ്പ്-സ്പെക്ക് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ പതിപ്പ്. ടാറ്റ കര്‍വ്വ്-ന് ഡാര്‍ക്ക് എഡിഷനായി മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ തുടരാം. 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ യൂണിറ്റ്, 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ യൂണിറ്റ്, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് എന്നിവയാണ് അവ. ഡീസല്‍ എന്‍ജിന്‍ 116 ബിഎച്ച്പി പവറും 260 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പിയും 170 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ടര്‍ബോചാര്‍ജ്ഡ് ഹൈപ്പീരിയന്‍ ടിജിഡിഐ എഞ്ചിന്‍ 123 ബിഎച്ച്പി കരുത്തും 225 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയതിന് ശേഷം, ടാറ്റ മോട്ടോഴ്‌സ് ഈ 2025 ലും കര്‍വ്വിന്റെ റെഡ് ഡാര്‍ക്ക് പതിപ്പ് പുറത്തിറക്കും.

https://dailynewslive.in/ കുറ്റം കൂടാതുള്ള നരന്മാര്‍ കുറയും ഭൂമിയിലെന്നുടെ താത! ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവര്‍ ഒന്നോ രണ്ടോ! പാണ്ടന്‍നായുടെ പല്ലിനു ശൗര്യം, കദളീവനം, മര്‍ക്കടാ നീയങ്ങ് മാറിക്കിടാ ശഠാ, കുറ്റവും കുറവും, നായര്‍ വിശന്നുവലഞ്ഞു വരുമ്പോള്‍, തോറ്റോടിയ പട, കാലനില്ലാത്ത കാലം… എന്നിങ്ങനെ കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്ന 25 തുള്ളല്‍ക്കവിതകളുടെ സമാഹാരം. ഒപ്പം, കുഞ്ചന്‍ നമ്പ്യാരുടെ ലഘുജീവചരിത്രവും. ‘കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കവിതകള്‍ കുട്ടികള്‍ക്ക്’. സമാഹരണം – മലയത്ത് അപ്പുണ്ണി. മാതൃഭൂമി. വില 93 രൂപ.

https://dailynewslive.in/ വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ ആദ്യം ചെയ്യേണ്ടത് വെള്ളം ധാരാളം കുടിക്കുക എന്നതാണ്. അതുപോലെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സുന്ദരമാക്കാനും സഹായിക്കും. സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഗുണം ചെയ്യും. വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ പേരയ്ക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ കഴിക്കന്നതും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്റെ വരള്‍ച്ചയെ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും. വെള്ളരിക്കയില്‍ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെള്ളരിക്ക കഴിക്കുന്നതും ചര്‍മ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും. അവക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അവക്കാഡോയിലുണ്ട്. അതിനാല്‍ ഇവ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *