P5 yt cover

https://dailynewslive.in/ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നിക്കൊണ്ടായിരിക്കും ഇതെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയപ്രവര്‍ത്തികള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നത് സര്‍ക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച മധുരം ജീവിതം സീനേജര്‍ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ കുറ്റപ്പെടുത്തി. കഞ്ചിക്കോട് ബ്രൂവറി ലൈസന്‍സ് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചനയാണെന്നും അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 16 ലെ വിജയി : രഞ്ജിനി, ചെറുകര പോസ്റ്റ്, മലപ്പുറം*

https://dailynewslive.in/ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാറും കുറ്റക്കാരെന്ന് കോടതി വിധി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവന്‍ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാ വിധി നാളെയുണ്ടാകും.

https://dailynewslive.in/ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛന്‍ ജയരാജും പ്രതികരിച്ചു. ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്നും അമ്മ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും ഷാരോണിന്റെ അമ്മ പ്രിയ ചോദിച്ചു.

https://dailynewslive.in/

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലീസും. ആദ്യഘട്ടത്തില്‍ ഫലപ്രദമായ രീതിയില്‍ തെളിവുകള്‍ ശേഖരിച്ച പൊലീസ് സംഘമടക്കമുളളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്നാണ് പ്രോസിക്യൂഷന്‍ പ്രതികരണം. പൊലീസ് ശേഖരിച്ച തെളിവുകള്‍ കൃത്യമായി കോടതിയില്‍ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍ എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. മന്ത്രി, കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയത്.

https://dailynewslive.in/ തൃശൂര്‍ കോര്‍പ്പറേഷന്റെ സ്വപ്ന പദ്ധതിയായ എം.ജി. റോഡ് വികസനം യാഥാര്‍ഥ്യമാകുന്നു. സ്വരാജ് റൗണ്ടിലേയ്ക്കുള്ള പ്രധാന പാതയായ എം.ജി.റോഡിലെ ഗതാഗത കുരുക്ക് നഗരത്തെയാകെതന്നെ ബാധിക്കുന്ന വിധത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി ശങ്കരയ്യര്‍ റോഡ് ജംഗ്ഷനിലുള്ള മലബാര്‍ ഗോള്‍ഡ് ഉടമകള്‍ വികസനത്തിനായി തങ്ങളുടെ സ്ഥാപനത്തിന്റെ മുന്നിലുള്ള അര സെന്റിലേറെ ഭൂമി സൗജന്യമായി കോര്‍പ്പറേഷന് വിട്ടുനല്‍കി. തുടര്‍ന്ന് മറ്റു ഭൂഉടമകളും ഇത്തരത്തില്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്.

https://dailynewslive.in/ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് വീണ്ടും പരിഗണിക്കാനായി മാര്‍ച്ച് 24ലേക്ക് മാറ്റി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് ഇന്ന് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി കോടതിയില്‍ ഹാജരായില്ല. കേസിലെ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 16ന് സുരേഷ് ഗോപി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും.

https://dailynewslive.in/ ഉത്തരാഖണ്ഡില്‍ 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. മലയാളിയായ പി.ടി.ഉഷ അസോസിയേഷന്‍ അധ്യക്ഷയായിരിക്കെ ഇത്തരമൊരു തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വിധിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഇപ്പോള്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്.

https://dailynewslive.in/ കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളായ കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

https://dailynewslive.in/ കോട്ടയം പാലായില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പാലാ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 10 തീയതി ആണ് പാലാ സെന്റ് തോമസ് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സഹപാഠിയായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്.

https://dailynewslive.in/ നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പൊതുദര്‍ശനത്തിന് ശേഷം മഹാസമാധിയായി സംസ്‌കാരം നടത്തുമെന്ന് മകന്‍ സനന്ദന്‍ പറഞ്ഞു. മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. പൊളിച്ച കല്ലറക്ക് സമീപമാണ് ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിട്ടുള്ളത്.

https://dailynewslive.in/ ഇടുക്കി കുമളിയില്‍ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കുമളി ആറാം മൈല്‍ സ്വദേശി നെല്ലിക്കല്‍ സേവ്യറിന്റെയും ടിനുവിന്റെയും ആണ്‍കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

https://dailynewslive.in/ കണ്ണൂര്‍ കമ്പില്‍ മാപ്പിള ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെഷന്‍. അധ്യാപകരുടെ പീഡനത്തെ തുടര്‍ന്നാണ് ഭവത് മാനവ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ മാസം എട്ടാം തിയതിയാണ് മരിച്ച നിലയില്‍ ഭവതിനെ കണ്ടെത്തിയത്.

https://dailynewslive.in/ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയന്‍ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേര്‍ക്കും തലയില്‍ മാരകമായി മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ജിതിന്‍ ബോസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

https://dailynewslive.in/ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ച ഒഴിവിലേക്ക് തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഫെബ്രുവരി 5 ന് നടക്കും. ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ഡി.എം.കെ ചന്ദ്രകുമാറിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷികളായ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി., ഡി.എം.ഡി.കെ. പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

https://dailynewslive.in/ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിന് ഇത്തരം വാഹനങ്ങളാണ് പ്രധാന കാരണമെന്ന് കോടതി പറഞ്ഞു. സിഎന്‍ജി അല്ലെങ്കില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് മാത്രം പെര്‍മിറ്റ് നല്‍കുന്നത് സാധ്യമാണോയെന്ന് പരിശോധിക്കും.

https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.

https://dailynewslive.in/ ശ്രീലങ്കയിലെ ഹംബന്തോട്ടയില്‍ അത്യാധുനിക എണ്ണ ശുദ്ധീകരണശാല നിര്‍മ്മിക്കുന്നതിന് ശ്രീലങ്കയ്ക്ക് വേണ്ടി 35,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ചൈന. ചൈനയോട് ആഭിമുഖ്യമുള്ള ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ചൈനാ സന്ദര്‍ശന വേളയിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

https://dailynewslive.in/ എട്ട് ബഹിരാകാശ നടത്തങ്ങളുമായി നാസയുടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. എട്ടാം തവണയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയതോടെ സുനിത വില്യംസ് കരിയറിലെ സ്‌പേസ്വോക്കുകളുടെ ദൈര്‍ഘ്യം 56 മണിക്കൂറിലേക്ക് ഉയര്‍ത്തി. ജനുവരി 23ന് അടുത്ത സ്‌പേസ്വോക്കിന് ഇറങ്ങുന്നതോടെ സുനിത വില്യംസ് വനിതകളുടെ ബഹിരാകാശ നടത്തങ്ങളില്‍ പുതിയ റെക്കോര്‍ഡിടും.

https://dailynewslive.in/ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്‍ അവസാനിച്ചപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം. ‘ഷിപ്പ്’ എന്നറിയപ്പെടുന്ന സ്റ്റാര്‍ഷിപ്പിന്റെ ഏറ്റവും മുകള്‍ ഭാഗം ബഹിരാകാശത്ത് വച്ച് ഛിന്നഭിന്നമായപ്പോള്‍ അവശിഷ്ടങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ വനിതാ ഫുട്‌ബോള്‍ താരം മാര്‍ട്ട കോക്സിനെ ബോഡി ഷെയ്മിംഗ് ചെയ്ത സംഭവത്തില്‍ പനാമ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മാനുവല്‍ ഏരിയസിനെ ആറ് മാസത്തേക്ക് വിലക്കി ഫിഫ. പനാമ ദേശീയ ടീമിനും തുര്‍ക്കിയിലെ ഫെനര്‍ബാഷെ ക്ലബ്ബിനും വേണ്ടി കളിക്കുന്ന 27കാരിയായ മാര്‍ട്ട കോക്സിനെയാണ് മാനുവല്‍ ഏരിയസ് ശരീരാധിക്ഷേപം നടത്തിയത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കി ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,450 രൂപയും പവന് 480 രൂപ ഉയര്‍ന്ന് 59,600 രൂപയുമായി. കേരളത്തില്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോഡ് വിലയായ ഗ്രാമിന് 7,455 രൂപയില്‍ നിന്ന് വെറും അഞ്ച് രൂപ മാത്രം അകലെയാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 1,080 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,140 രൂപയായി. വെള്ളി വില ഗ്രാമിന് 99 രൂപയില്‍ തന്നെ. കേരളത്തില്‍ വിവാഹ പര്‍ച്ചേസുകാര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷം കഴിഞ്ഞ ദിവസം വില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

https://dailynewslive.in/ സാംസങ്ങും ഷവോമിയും ഹുവാവെയും ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ വിപണിയില്‍ ആപ്പിളും ശക്തിപ്രാപിക്കുന്നു. പോയവര്‍ഷത്തെ അവസാന പാദമായ ഒക്ടോബര്‍ -ഡിസംബര്‍ കാലയളവില്‍ ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന ടോപ് ഫൈവ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി. വിപണിവിഹിതത്തിന്റെ പത്ത് ശതമാനവും ഇക്കാലയളവില്‍ ആപ്പിള്‍ പിടിച്ചു. ഓണ്‍ലൈന്‍ റീടെയ്ലര്‍മാര്‍ 24 മാസം വരെ പലിശരഹിത ഇ.എം.ഐ പ്ലാനുകള്‍ അവതരിപ്പിച്ചത്, ഇടത്തരം വരുമാനക്കാരും ആപ്പിള്‍ ഫോണുകള്‍ സ്വന്തമാക്കുന്നതിലേക്ക് നയിച്ചു. 2026ഓടെ ആഗോള തലത്തില്‍ ആപ്പിളിന്റെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. യു.എസും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 2023ല്‍ ഒമ്പത് ദശലക്ഷം യൂണിറ്റ് ആപ്പിള്‍ ഡിവൈസുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2024ല്‍ ഇത് 12 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. 34 ശതമാനം വളര്‍ച്ചയാണ് ഒറ്റ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ കമ്പനി സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങിയതും കമ്പനിക്ക് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയല്‍ 35 ശതമാനത്തിലേറെ ലാഭമുയര്‍ത്താനും ആപ്പിളിന് പോയ വര്‍ഷം കഴിഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ എയര്‍പോഡും ഐപാഡും ഉള്‍പ്പെടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

https://dailynewslive.in/ ആസിഫ് അലി പ്രധാനവേഷത്തിലെത്തിയ ‘രേഖാചിത്രം’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ രേഖാചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യല്‍ക്കാരിയുടെ അടുത്തെത്തുന്നതും അവരില്‍ നിന്ന് വിവരങ്ങള്‍ അറിയുന്നതുമാണ് രംഗം. ഈ സീന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ സീനില്‍ അഭിനയിച്ച ജൂനിയര്‍ ആര്‍ടിസ്റ്റിനെ ആസിഫ് അലി ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഉദയംപേരൂര്‍ പൂത്തോട്ടയിലുള്ള ഓട്ടോ ഡ്രൈവര്‍ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരം. താന്‍ അഭിനയിച്ച സീന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അറിയാതെ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാന്‍ വന്നതായിരുന്നു സുലേഖ. സുലേഖയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ട സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ അവരോടു ക്ഷമ ചോദിക്കുകയും അവര്‍ അഭിനയിച്ച രംഗം പുറത്തു വിടുമെന്ന് അറിയിക്കുകയും ചെയ്തു. റിലീസ് ദിവസം തന്നെ സുലേഖയെ വിളിച്ചു വരുത്തിയ ആസിഫ് അലി അവരെ ആശ്വസിപ്പിക്കുകയും അടുത്തൊരു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു. രേഖാചിത്രത്തില്‍ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്.

https://dailynewslive.in/ സലാം ക്രിയേഷന്‍സിന്റെ ബാനറില്‍ സലീം മുതുവമ്മല്‍ നിര്‍മ്മിച്ചിരിക്കുന്ന ‘ഇഴ’ എന്ന ചിത്രം റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ ഇതിനകം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ സിറാജ് റെസയാണ്. കലാഭവന്‍ നവാസും കലാഭവന്‍ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രഹന ഏറെ നാളുകള്‍ക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത് നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ നാദിര്‍ഷയും ചേര്‍ന്നായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് ആസിഫ് അലി ആയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രചനയും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.

https://dailynewslive.in/ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ പുതിയ ബൈക്ക് ആയ ലാന്‍ഡര്‍ 250 ഒക്ടോബറില്‍ വിപണിയില്‍ എത്തിയേക്കും.1,90,000 മുതല്‍ 2,20,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 249 സിസി എന്‍ജിന്‍ 20.5 ബിഎച്ച്പിയും 20.6 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കും. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായാണ് ബൈക്ക് വരുന്നത്. ഫ്രണ്ട് സസ്‌പെന്‍ഷനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്‌സും റിയര്‍ സസ്‌പെന്‍ഷനായി മോണാഷോക്ക് അബ്‌സോര്‍ബറും അവതരിപ്പിക്കും.ഡ്യുവല്‍ ചാനല്‍ എബിഎസാണ് ബ്രേക്കിങ് സിസ്റ്റമായി വരിക. മുന്‍പില്‍ ഡിസ്‌ക് ബ്രേക്ക് സാങ്കേതികവിദ്യയാണ് അവതരിപ്പിക്കുക. ഡേടൈം റണിങ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, പാസ് ലൈറ്റ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

https://dailynewslive.in/ നാറാണത്തുചിരികള്‍ക്ക് പൊരുളെട്ടുള്ളതുപോലെ സബാഹിന്റെ കഥകളോരോന്നും ആലോചനാമൃതങ്ങളാണ്. വായിച്ചുകഴിയുമ്പോഴേക്കും തീരുന്ന കഥകളല്ല. എം.എന്‍. വിജയന്റെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാല്‍ ‘നീന്താനിടമുള്ള’ കഥകളാണ്. വായിക്കുന്തോറും വലുതാകുന്ന കഥകളാണ്. പുസ്തകം മടക്കിവെച്ചാലും വായനക്കാരന്റെ പിന്നാലെ വരുന്ന കഥകളാണ്. എത്ര വിസ്മയകരവും വിചിത്രവുമാണ് ജീവിതമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒന്‍പതു കഥകള്‍. ‘ആലാപനം മാടന്‍പിള്ളപ്പോലീസ്’. സബാഹ്. മാതൃഭൂമി. വില 136 രൂപ.

https://dailynewslive.in/ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്. ചില ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയാം. എപ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഇത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വായന വര്‍ധിപ്പിക്കുകയും ഏകാഗ്രത ലഭിക്കാനും തലച്ചോറ് നന്നായി പ്രവര്‍ത്തിക്കാനും സഹായിക്കും. തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാനും ബുദ്ധി വികസിക്കാനും പസിലുകളും മറ്റ് ബ്രെയിന്‍ ഗെയിമുകളും കളിക്കുന്നത് നല്ലതാണ്. ഉറക്കം ശരിയായില്ലെങ്കില്‍ തലച്ചോറിനെ അത് ബാധിക്കാം. തലച്ചോറിന്റെ ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനമാണ്. രാത്രി ഏഴ് – എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക. മാനസിക സമ്മര്‍ദ്ദം തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സാമൂഹിക ബന്ധം നിലനിര്‍ത്തുക. ഇതും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.62, പൗണ്ട് – 105.55. യൂറോ – 89.16, സ്വിസ് ഫ്രാങ്ക് – 95.07, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.78, ബഹറിന്‍ ദിനാര്‍ – 229.81, കുവൈത്ത് ദിനാര്‍ -280.78, ഒമാനി റിയാല്‍ – 224.98, സൗദി റിയാല്‍ – 23.08, യു.എ.ഇ ദിര്‍ഹം – 23.58, ഖത്തര്‍ റിയാല്‍ – 23.82, കനേഡിയന്‍ ഡോളര്‍ – 60.10.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *