സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു വിജയരാഘവന് ചോദിച്ചത്. റോഡില്‍ പൊതുയോഗം വെച്ചതിന് സുപ്രീം കോടതിയില്‍ പോവുകയാണ്അപ്പോൾ വലിയ പബ്ലിസിറ്റി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേയെന്നും എല്ലാവരും കൂടി കാറില്‍ പോകാതെ നടന്നു പോകാമല്ലോ 25 കാർ പോവുമ്പോള്‍ 25 ആളുകളേ പോകുന്നുള്ളൂവെന്നതാണ് സത്യമെന്നും കാറുള്ളവര് കാറില്‍ പോകുന്നതുപോലെ തന്നെ പാവങ്ങള്‍ക്ക് ജാഥ നടത്താനും അനുവാദം വേണമെന്നും സോഷ്യലിസം വരുന്നതിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും വിജയരാഘവന് കൂട്ടിച്ചേർത്തു.
വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് എ. വിജയരാഘവന്
