◾https://dailynewslive.in/ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്ട്രേഷന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ഇതടക്കം വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.
◾https://dailynewslive.in/ എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. കുട്ടമ്പുഴ ക്ണാച്ചേരിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് നാട്ടില്‍ ബസിറങ്ങിയ ശേഷം നടന്നുപോകുമ്പോഴാണ് കാട്ടാന ആക്രമണമുണ്ടായത്. എല്‍ദോസിനൊപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ ഏഴ് മണിക്കൂറുകളോളം പ്രതിഷേധിച്ചു. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെന്‍സിങ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 16 ലെ വിജയി : രോഹിത്. ആര്‍. രതീഷ്, തിരുമല പി.ഒ, തിരുവനന്തപുരം*
◾https://dailynewslive.in/ കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കി. ചര്‍ച്ചയില്‍ കളക്ടര്‍ നല്‍കിയ ഉറപ്പുകളെത്തുടര്‍ന്നാണ് മൃതദേഹം ആശുപത്രയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്.
◾https://dailynewslive.in/ 100 വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന് നന്ദി പറഞ്ഞ് കേരളം. മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിനു നല്‍കിയ സഹായ വാഗ്ദാനത്തിനു മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികള്‍ തയാറാക്കുകയാണെന്നും സഹായങ്ങള്‍ തുടരണമെന്നും അദ്ദേഹം അറിയിച്ചു. കര്‍ണാടകയുടെ സഹായ വാഗ്ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് ദുഷ്ടലാക്കോടെയുള്ളതാണെന്നും പ്രതികരിച്ചു. 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഗ്ദാനം.
◾https://dailynewslive.in/ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചത് ധാരാളം വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എംഎസ് സൊല്യൂഷന്‍സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് പന്തീരാങ്കാവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് എന്‍.വി റാഷിദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
◾https://dailynewslive.in/ വയനാട് ദുരന്തം സര്‍ക്കാറിന്റെ കണക്കുകള്‍ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാര്‍ട്ടി. 14 കുട്ടികള്‍ അനാഥരായി എന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാര്‍ട്ടി കണ്ടെത്തിയതെന്നും ആം ആദ്മി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂരില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ദുബായില്‍ നിന്ന് എത്തിയ മറ്റൊരാള്‍ക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു.
◾https://dailynewslive.in/ ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജീവ് ആണ് പിടിയിലായത്.
◾https://dailynewslive.in/ ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തന്‍ മരിച്ചു. കര്‍ണാടക രാം നഗര്‍ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. ഇന്നലെ വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്.
◾https://dailynewslive.in/ കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തില്‍ ഒപ്പിട്ടു.കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി. സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്‌കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകല്‍പ്പന.
◾https://dailynewslive.in/ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതില്‍ പ്രതിഷേധം. ആംബുലന്‍സ് കിട്ടാതായതോടെ മൃതദേഹം ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നാണ് പരാതി. സംഭവത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബല്‍ പ്രമോട്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
◾https://dailynewslive.in/ ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ‘വ്യാജ കളക്ടര്‍’ പിടിയില്‍. മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17 -കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുനാവായ വൈരങ്കോട് സ്വദേശിയാണ്.
◾https://dailynewslive.in/ മലപ്പുറം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പിലെ ഗ്രൂപ്പ് കമാന്‍ഡോ ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമവും നീതിയും നടപ്പാക്കേണ്ട പോലീസ് സേനയില്‍ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും.അദ്ദേഹം അവശ്യപ്പെട്ടു.
◾https://dailynewslive.in/ സി.ഐ.സി മുന്‍ ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്ക് മത രാഷ്ട്രവാദമുണ്ടെന്ന് സമസ്ത. കേന്ദ്ര മുശാവറ അംഗം സലാം ബാഖവി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ഹക്കീം ഫൈസിയുടെ പ്രസംഗങ്ങള്‍ അങ്ങനെയാണെന്നും സിഐസി യുടെ പ്രവര്‍ത്തനങ്ങളെ സ്വതന്ത്രമാക്കാന്‍ ശ്രമമുണ്ടായെന്നും ബാഖവി കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി മാധവന്‍ നമ്പൂതിരി അന്തരിച്ചു. 73 വയസ്സായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ ഒല്ലൂര്‍ പട്ടത്തുമനയ്ക്കല്‍ കുടുംബാംഗമാണ്. 45 കൊല്ലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. ദില്ലിയില്‍ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
◾https://dailynewslive.in/ നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ലഹരി വേട്ട. പൊതുവിപണിയില്‍ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമില്‍ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്.
◾https://dailynewslive.in/ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ പ്രകൃതിക്കായി ജീവിച്ചതിലൂടെ പത്മശ്രീ പുരസ്‌കാരം നേടിയ തുളസി ഗൗഡ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്നായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ.
◾https://dailynewslive.in/ പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങള്‍ കിട്ടാതിരുന്ന ഷിന്‍ഡെ വിഭാഗം ശിവസേന അഞ്ച് വര്‍ഷക്കാലയളവ് വിഭജിച്ച് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 മന്ത്രിമാരോട് രണ്ടര വര്‍ഷത്തിന് ശേഷം രാജിവെക്കുമെന്ന് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാനാണ് ആലോചിക്കുന്നത്. മന്ത്രി സ്ഥാനം ലഭിക്കാതെ അതൃപ്തരായ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾https://dailynewslive.in/ ‘പലസ്തീന്‍’ എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബിജെപിയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. മാസങ്ങളായി ഗസയിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി വരികയാണ് പ്രിയങ്കാ ഗാന്ധി.
◾https://dailynewslive.in/ യാചകരെ നിരത്തുകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് നീക്കം. ജനുവരി ഒന്നുമുതല്‍ ഇത്തരത്തില്‍ കേസെടുത്ത് തുടങ്ങുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ ബംഗ്ലാദേശ് വിജയദിവസ് ആഘോഷിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഇതുസംബന്ധിച്ച് സംസാരിക്കവേ പ്രിയങ്ക ഗാന്ധി എം.പി.യുടെ മൈക്ക് ഓഫ് ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. പാക് സൈന്യം കീഴടങ്ങുന്ന ചിത്രം പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് നീക്കം ചെയ്തതായി ചൂണ്ടിക്കാട്ടിയ പ്രിയങ്ക ഗാന്ധി ഇത് യുദ്ധത്തില്‍ മരിച്ച സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ കടുത്ത വാക്പോര്. ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയതോടെയാണ് രൂക്ഷമായ ഏറ്റുമുട്ടലിന് സഭ സാക്ഷ്യംവഹിച്ചത്. ഭരണഘടനയേയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഭരണഘടന കത്തിച്ചവരാണ് ഇവരെന്നും അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മാഗാന്ധിയുടെയും കോലം രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ഇവരെന്നും ഖാര്‍ഗെ ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
◾https://dailynewslive.in/ 2014-15 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാണിജ്യ ബാങ്കുകള്‍ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 6.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായി പറയുന്നു.
◾https://dailynewslive.in/ ജോര്‍ജിയയില്‍ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരണ കാരണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനെന്നാണ് വിവരം.
◾https://dailynewslive.in/ യുഎഇയിലെ ഖോര്‍ഫക്കാനിലുണ്ടായ ബസ് അപകടത്തില്‍ 9 മരണം. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
◾https://dailynewslive.in/ ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും ശ്രീലങ്കന്‍ പ്രസിഡന്റ് അറിയിച്ചു.
◾https://dailynewslive.in/ സിറിയയിലെ സര്‍ക്കാരിനെ വീഴ്ത്തി വിമതര്‍ ഭരണം പിടിച്ചതിനുപിന്നാലെ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിമതരോട് പോരാടാന്‍ തന്നെയായിരുന്നു തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി 220 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ നൂറുക്കണക്കിനാളുകള്‍ മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിന്ന് ഏകദേശം 8,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മയോട്ട ദ്വീപസമൂഹം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രരായ ആളുകള്‍ ജീവിക്കുന്നയിടമാണ്.
◾https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.
◾https://dailynewslive.in/ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പകള്‍. ഇതില്‍ പകുതിയും എഴുതിത്തളളിയത് പൊതുമേഖല ബാങ്കുകളാണ്. 2015 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 2020 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള നാലുവര്‍ഷ കാലയളവിലാണ് പൊതുമേഖ ബാങ്കുകള്‍ ഇത്രയുമധികം വായ്പകള്‍ എഴുതിത്തള്ളിയത്. 6.5 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ഇക്കാലയളവില്‍ എഴുതിത്തള്ളിയത്. 2019 സാമ്പത്തികവര്‍ഷത്തിലാണ് വായ്പകള്‍ ഏറ്റവുമധികം എഴുതിത്തള്ളിയത്. 2.4 ലക്ഷം കോടി രൂപയുടെ വായ്പകളാണ് 2019ല്‍ രാജ്യത്തെ വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയത്. ഏറ്റവും കുറവ് 2014 സാമ്പത്തികവര്‍ഷത്തിലാണ്. 1.7 ലക്ഷം കോടി രൂപ. 2024 സാമ്പത്തികവര്‍ഷത്തില്‍ കുടിശ്ശികയുള്ള ഏകദേശം 165 ലക്ഷം കോടി രൂപയുടെ മൊത്തം ബാങ്ക് വായ്പയുടെ ഒരു ശതമാനം മാത്രമാണിത്. എസ്ബിഐ ഇക്കാലയളവില്‍ 2 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 94,702 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ 42,000 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.
◾https://dailynewslive.in/ മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റോറിയായ, ടി.ദാമോദരന്‍, ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ആവനാഴി എന്ന ചിത്രം പുതിയ സാങ്കേതികവിദ്യയില്‍ ജനുവരി 3 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ആവനാഴിയിലെ മുഖ്യകഥാപാത്രമായ ഇന്‍സ്പെക്റ്റര്‍ ബലറാമിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. കരടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബല്‍രാം, ഒരുസത്യസന്ധനായ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ആണ്. സത്യരാജ് എന്ന ഗുണ്ടയെ തളക്കാന്‍ ബല്‍റാം നിയുക്തനാകുന്നു. തുടര്‍ന്നുണ്ടാവുന്ന, ഗംഭീര മുഹൂര്‍ത്തങ്ങളിലൂടെ ആവനാഴി പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. 1986 ലെ ഏറ്റവും വലിയ വിജയ ചിത്രവുമായി മാറി ആവനാഴി. മമ്മൂട്ടി, ഗീത, സുകുമാരന്‍, സീമ, സുകുമാരി, നളിനി, ജഗന്നാഥവര്‍മ്മ, പറവൂര്‍ ഭരതന്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, കുണ്ടറ ജോണി, ക്യാപ്റ്റന്‍ രാജു , സി.ഐ. പോള്‍, അഗസ്റ്റിന്‍, ശങ്കരാടി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ഇന്നസെന്റ്, അസീസ്, ശാന്തകുമാരി, ശ്രീനിവാസന്‍ , പ്രതാപചന്ദ്രന്‍ , ഷഫീക്ക് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
◾https://dailynewslive.in/ മലയാളത്തിലെ ഏറ്റവും വയലന്‍സ് ഏറിയെ സിനിമയെന്ന വിശേഷണവുമായി എത്തുന്ന ‘മാര്‍ക്കോ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. രണ്ട് മണിക്കൂര്‍ 25 മിനിറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. ചിത്രം ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തും. പരുക്കന്‍ ഗെറ്റപ്പില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലെത്തുന്നത്. നടന്‍ ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടാകും. സിനിമയുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്. അഞ്ച് ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്.
◾https://dailynewslive.in/ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ജോയ് നെമോ എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 99,000 രൂപയാണ്. ജോയ് നെമോയുടെ ബുക്കിംഗ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഇ-സ്‌കൂട്ടറിന്റെ നടത്തിപ്പ് ചെലവ് കിലോമീറ്ററിന് 17 പൈസ മാത്രമാണെന്ന് കമ്പനി പറയുന്നു. നഗര റോഡുകള്‍ക്ക് വേണ്ടിയാണ് നെമോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന് 150 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. ഇക്കോ, സ്‌പോര്‍ട്ട്, ഹൈപ്പര്‍ എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ ഇതില്‍ ലഭ്യമാണ്. ബിഎല്‍ഡിസി മോട്ടോറിന് 1500 വാട്ട്‌സ് ശേഷിയുണ്ട്, കൂടാതെ മൂന്ന് സ്പീഡ് മോട്ടോര്‍ കണ്‍ട്രോളറുമുണ്ട്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 65 കിലോമീറ്ററാണ്. സില്‍വര്‍, വൈറ്റ് നിറങ്ങളിലുള്ള സ്‌കീമിലാണ് വാര്‍ഡ്വിസാര്‍ഡ് നെമോ വാഗ്ദാനം ചെയ്യുന്നത്.
◾https://dailynewslive.in/ വ്യത്യസ്തമായ ആറ് പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുടുംബബന്ധങ്ങളുടെ കഥകള്‍. ബന്ധങ്ങള്‍ക്കിടയിലെ പ്രണയവിന്യാസങ്ങളും സംശയരോഗങ്ങളും എല്ലാ കാലത്തും സംഭവ്യമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇക്കഥകള്‍. പൊരുത്തക്കേടുകള്‍ നിറഞ്ഞതെങ്കിലും സ്‌നേഹത്തിന്റെ ചെരാതുകള്‍ ഉള്ളിലൊളിപ്പിച്ച് സ്ഫടികഭവനം, പ്രണയത്തിന്റെ മാസ്മരികത പരോക്ഷമായി പ്രകടിപ്പിക്കുന്ന ഉയര്‍ച്ചയിലെ മുള്‍പ്പടര്‍പ്പ്, ജീവിതവഴിയില്‍ എവിടെയൊക്കെയാണ് പാളങ്ങള്‍ സമാന്തരങ്ങളല്ലാതാവുന്നത് എന്നു വെളിപ്പെടുത്തുന്ന പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്‌മനും തടുക്കില്ല എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന ഒരുമ്പെട്ടവള്‍ തുടങ്ങിയ കഥകള്‍. വേറിട്ട വായനാനുഭവം നല്‍കുന്നവയാണ്. സ്‌ത്രൈണപക്ഷത്തിന്റെ വിചിത്രാനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന കഥാസമാഹാരം. ‘സ്ഫടികഭവനം’. വി പി ജോസഫ്. ഗ്രീന്‍ ബുക്സ്. വില 180 രൂപ.
◾https://dailynewslive.in/ കുട്ടികളില്‍ മഞ്ഞുകാലത്ത് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് ബ്രോങ്കൈറ്റിസ്. ശ്വാസകോശത്തിലെ ശ്വാസ നാളികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടിണിത്. ബ്രോങ്കൈറ്റിസ് രണ്ട് തരത്തിലാകാം, ഒന്ന് തീവ്രവും മറ്റൊന്ന് വിട്ടുമാറാത്തതുമാണ്. വൈറല്‍ അണുബാധ മൂലമുണ്ടാകുന്നതാണ് തീവ്രമായ ബ്രോങ്കൈറ്റിസ് ഇത് 10 മുതല്‍ 14 ദിവസം വരെ നീണ്ടുനില്‍ക്കും. അതേസമയം ശ്വാസകോശ സംബന്ധമായ അണുബാധ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ നിലനില്‍ക്കും. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തണുപ്പുകാലം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ബ്രോങ്കൈറ്റിസിന് പുറമെ ശ്വാസകോശത്തിലെ മറ്റു പല ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഇഞ്ചിക്ക് കഴിയും. ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-മൈക്രോബിയല്‍ ഏജന്റുമായതിനാല്‍, പ്രതിരോധശേഷി വര്‍ധിപ്പിച്ച് ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്റെ ആന്റി ബാക്ടീരിയല്‍ സവിശേഷതകള്‍ ഏറെയാണ്. ക്വെര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് ധാരാളം ഉള്ളതിനാല്‍ പല വിഷവസ്തുക്കളില്‍ നിന്നും അലര്‍ജികളില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ആപ്പിളിന് കഴിയും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഓക്സിജന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും ബീട്ട്റൂട്ട് ഗുണകരമാണ്. വെളുത്തുള്ളിയുടെ പല ആരോഗ്യഗുണങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാതെപോകാറുണ്ട്. വളരെ മികച്ച രു ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ സുഗന്ധവ്യഞ്ജനമാണ് ഇത്. ഭക്ഷണം പാചകം ചെയ്യുമ്പോല്‍ ചേരുവകള്‍ക്കൊപ്പം വെളുത്തുള്ളി ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. കാബേജ്, ചീര തുടങ്ങിയ ഇലക്കറികളില്‍ കരോട്ടിനോയിഡുകള്‍, ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ശ്വാസകോശ വീക്കം കുറയ്ക്കാനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സൂപ്പ്, കറികള്‍, സലാഡുകള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് നല്‍കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
കൃഷിയോടുളള താല്‍പര്യം കാരണമാണ് അനുഷ്‌ക തന്റെ ടെറസില്‍ ചെറിയ തോതില്‍ കൃഷി ആരംഭിച്ചത്. ചെടികള്‍ മുളച്ച് പൊന്തുന്നത് കാണുമ്പോഴുളള സന്തോഷം മറ്റൊന്നിനും തരാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ അനുഷ്‌ക തന്റെ കോര്‍പറേറ്റ് ജോലി അവസാനിപ്പിച്ച് കൃഷിയിലേക്ക് ഇറങ്ങിയത്. കൃഷിയെപറ്റി മുന്‍കാല പരിചയം ഇല്ലാത്തതിനാല്‍ അതിനെകുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ ആദ്യം തന്നെ തീരുമാനിച്ചു. അതിനായി നോയിഡയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ ടെക്‌നോളജിയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്‌സിന് ചേര്‍ന്നു. പിന്നീട് സോളാനില്‍ നിന്ന് കൂണ്‍കൃഷി പരിശീലനവും നേടി. സംരക്ഷിത കൃഷിയെക്കുറിച്ചുളള ഗവേഷണവും പരിശീലനവും, കാലാവസ്ഥയുമായിബന്ധപ്പെട്ട വിളനാശവും കീടബാധയും ഒഴിവാക്കാന്‍ അവളെ സഹായിച്ചു. ലഖ്‌നൗവിലെ മോഹന്‍ലാല്‍ഗഞ്ച് ഏരിയയില്‍ ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് 2021 ല്‍ അനുഷ്‌ക കൃഷി ആരംഭിച്ചു. 2024 ലോടെ ആറ് ഏക്കര്‍ പോളിഹൗസ് ഫാമിംഗിലേക്ക് തന്റെ കൃഷി വ്യാപിപ്പിച്ചു. ഇന്ന് 30 തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. പ്രതിവര്‍ഷം 500 ടണ്‍ വിദേശ പച്ചക്കറികളാണ് അനുഷ്‌ക വില്‍ക്കുന്നത്. പ്രതിവര്‍ഷം ഒരു കോടി രൂപയാണ് ഇരുപത്തെട്ടുകാരിയായ അനുഷ്‌ക ജയ്‌സ്വാള്‍ തന്റെ പാഷനായ കൃഷിയില്‍ നിന്നും നേടുന്നത്. മനുഷ്യന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെല്ലാം ഓരോരോ ആഗ്രഹങ്ങളാണ്. ആഗ്രഹങ്ങളാണ് പ്രവര്‍ത്തിക്കാനുളള ഊര്‍ജ്ജം നമുക്ക് തരുന്നത്. ആഗ്രഹങ്ങള്‍ ഇല്ലാതാകുമ്പോഴാണ് നിരാശയും അലസതയും നമ്മെ തേടിവരിക. അതിനാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി നമുക്ക് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കാം – ശുഭദിനം.