5 1

രാജ്യത്ത് സ്വര്‍ണം പണയ വായ്പകളില്‍ ഒരു വര്‍ഷത്തിനിടെ വന്‍വര്‍ധന. സ്വര്‍ണവിലയിലുണ്ടായ അസാധാരണ കുതിപ്പും വായ്പ കിട്ടാനുള്ള എളുപ്പവുമാണ് സ്വര്‍ണ വായ്പകളിലേക്ക് ഉപയോക്താക്കള്‍ കൂടുതലായി എത്തുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് വ്യക്തിഗത വായ്പാ വിഭാഗങ്ങളില്‍ വളര്‍ച്ച ഒറ്റയക്കത്തില്‍ ഒതുങ്ങുമ്പോള്‍ സ്വര്‍ണവായ്പയില്‍ വാര്‍ഷികവളര്‍ച്ച 50 ശതമാനത്തിന് മുകളിലാണ്. 2023 ഒക്ടോബറില്‍ സ്വര്‍ണ വായ്പയുടെ വളര്‍ച്ച 13 ശതമാനമായിരുന്നു. ഈ സ്ഥാനത്താണ് ഇപ്പോള്‍ വന്‍ വളര്‍ച്ച നേടിയിരിക്കുന്നത്. 2024 ഒക്ടോബര്‍ 18 വരെയുള്ള കണക്ക് പ്രകാരം 1,54,282 കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം 2024 മാര്‍ച്ച് അവസാനത്തില്‍ ഇത് 1,02,562 കോടി രൂപയായിരുന്നു. 2023 ഒക്ടോബറില്‍ 13 ശതമാനം വര്‍ധനയാണുണ്ടായത്. സ്വര്‍ണ വില ഉയര്‍ന്നതോടെ നിലവിലുള്ള വായ്പ അടച്ച് തീര്‍ത്ത് അതേ ഈടില്‍ നിന്ന് ഉയര്‍ന്ന തുകയ്ക്ക് പുതിയ വായ്പ എടുക്കാമെന്നതാണ് വര്‍ധനയ്ക്കുള്ള ഒരു കാരണം. വില കുതിച്ചതോടെ ആളുകള്‍ പഴയ വായ്പകള്‍ പുതുക്കി വെയ്ക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *