ദക്ഷിണേന്ത്യന്‍ സിനിമാ ഐക്കണായ സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം(2025) തുടങ്ങും. സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ 2ന് ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ ഒരു എക്സ്ക്ലൂസീവ് വീഡിയോയും പുറത്തിറക്കി. എസ്ഐആര്ഐ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരന് സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ കഥയ്ക്ക് ജീവന് നല്‍കുന്നത്. വിദ്യാ ബാലന്റെ ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിന് പ്രചോദനമായ സില്‍ക്ക് സ്മിതയുടെ വിവാദ ജീവിതം സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നടിയുടെ എരിവുള്ള ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം സില്‍ക്ക് സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. 2025ന്റെ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ചിത്രം സില്‍ക്ക് സ്മിത – ദക്ഷിണേന്ത്യയുടെ രാജ്ഞിയെക്കുറിച്ച് ഒരു കാഴ്ച നല്‍കുന്നതാകും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളില്‍ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.
സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക്
