പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. സരിന് സംഘടനാ തലത്തിൽ പ്രവർത്തിക്കുമെന്നും, പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് എംവി ഗോവിന്ദന്
