anwar on p sasi

പിവി അൻവറിനെതിരെ തലശ്ശേരി, കണ്ണൂർ കോടതികളിൽ  ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി. നേരത്തെ തന്നെ പിവി അൻവറിൻ്റെ ആരോപണങ്ങൾക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്. പി ശശിക്കെതിരെ വാർത്താസമ്മേളനങ്ങളിലും പരിപാടികളിലും അൻവർ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് നൽകിയ കത്തും പുറത്തുവിട്ടിരുന്നു. അതിലും ​ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *