ലെബനോനിലെ കിഴക്കൻ ബാൽബെക്ക് ഏരിയയിലെ പ്രധാന സിവിൽ ഡിഫൻസ് സെന്ററിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 37 പേർ മരിച്ചുവെന്ന് റിപ്പോർട്. സ്ഥലത്തു നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലം അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഇരുപതോളം സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. അതോടൊപ്പം ദക്ഷിണ ലെബനോനിലെ നബാത്തി ഏരിയയിലെ മറ്റൊരു സിവിൽ ഡിഫൻസ് സെന്ററിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ ആറ് പേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട് .
ലെബനോനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 37 പേർ മരിച്ചു
