രാജ്യത്ത് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലൂടെയുള്ള (എസ്.ഐ.പി) നിക്ഷേപം റെക്കോഡ് തലത്തില്‍. ചരിത്രത്തില്‍ ആദ്യമായി എസ്.ഐ.പിയിലൂടെ 25,000 കോടി രൂപയെന്ന റെക്കോഡും ഒക്ടോബറില്‍ മറികടന്നു. 25,323 കോടി രൂപയാണ് ഒക്ടോബറില്‍ എസ്.ഐ.പി വഴി നിക്ഷേപിക്കപ്പെട്ടത്. സെപ്റ്റംബറില്‍ ഇത് 24,509 കോടി രൂപയായിരുന്നു. തൊട്ടു മുന്‍ വര്‍ഷം സമാന മാസം 16,928 കോടി രൂപയായിരുന്നു എസ്.ഐ.പി വഴിയുള്ള നിക്ഷേപം. ഈ തുകയിലാണ് വലിയ ഉണര്‍വുണ്ടായത്. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ 10.12 കോടിയാണ് എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം. ഒക്ടോബറില്‍ മാത്രം 24.19 ലക്ഷം അക്കൗണ്ടുകള്‍ പുതുതായി തുറന്നു. വിവിധ എസ്.ഐ.പി അക്കൗണ്ടുകളിലായി 13.30 ലക്ഷം കോടി രൂപയാണ് നിക്ഷേപമായുള്ളത്. 2016ല്‍ ഏപ്രിലില്‍ പ്രതിമാസ എസ്.ഐ.പി നിക്ഷേപം 3,122 കോടി രൂപ മാത്രമായിരുന്നു. 2020 മാര്‍ച്ച് എത്തിയപ്പോള്‍ 8,500 കോടി രൂപയായി ഇത് ഉയര്‍ന്നു. 2021 സെപ്തംബറില്‍ 10,000 കോടി പ്രതിമാസ നിക്ഷേപത്തിലേക്ക് എത്തി. 2024 ഏപ്രിലില്‍ ഇത് 20,000 കോടിയായി ഉയര്‍ന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan