ഭക്ഷണത്തിന് മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധനായ അലന് ആരഗൊണ്‍ പറയുന്നു. വാട്ടര്‍ ബിഫോര്‍ മീല്‍ ട്രിക് എന്നാണ് ആ ടെക്നിക് അറിയപ്പെടുന്നത്. 12 ആഴ്ച കൊണ്ട് ഇത്തരത്തില്‍ പൊണ്ണത്തടി ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരത്തില്‍ ജലാംശം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും കലോറി എടുക്കുന്നത് കുറയ്ക്കാനും സഹായിക്കും. കലോറി എടുക്കുന്നത് നിയന്ത്രിക്കുകയാണ് വാട്ടര്‍ ട്രിക് ടെക്നിക്കിലൂടെ ചെയ്യുന്നത്. ഇതിലൂടെ അമിതമായ ശരീരഭാരം നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും നാല് സ്റ്റെപ്പുകളാണ് വാട്ടര്‍ ട്രിക്കിലുള്ളത്. ഭക്ഷണം കഴിക്കുന്നതിന് ഏതാണ്ട് 20 മിനിറ്റ് മുന്‍പ് രണ്ട് ഗ്ലാസ് (500 – 1000 മില്ലിലിറ്റല്‍) കുടിക്കുക. ഭക്ഷണം സമയമെടുത്ത് നന്നായി ചവച്ച് കഴിക്കുക. ഇതിനൊപ്പം ഇടയ്ക്ക് വെള്ളം കുടിക്കുന്നത് പെട്ടെന്ന് വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും. കലോറി കുറഞ്ഞ ഭക്ഷണം വേണം ആദ്യം കഴിക്കാന്‍. കൂടുതലുള്ളത് അവസാനവും. വയറു നിറഞ്ഞതായി സംതൃപ്തി ഉണ്ടാകുന്നതിന് ഓരോ തവണ ഭക്ഷണം കഴിക്കുന്നതിനിടെയും സമയം അനുവദിക്കുക. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. ശരിയായ ജീവിതശൈലി കൂടി പിന്തുടരുമ്പോഴാണ് ഈ ടെക്നിക് പ്രാവര്‍ത്തികമാവുകയെന്നും വിദഗ്ധര്‍ പറയുന്നു. പ്രായമായവര്‍ ഇത് പിന്തുടരുന്നത് ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കുന്നത് പ്രായമായവരില്‍ വിശപ്പ് കുറയ്ക്കുകയും ഇത് പോഷകമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.