നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടിയതിനാലാണ്  നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്‍റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോർത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും പി വി അന്‍വര്‍. ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായാണ്  പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. അതോടൊപ്പം മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണെന്നും വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു. കൂടാതെ ഹൈക്കോടതിയിൽ കേസ് വന്നാൽ സഹായിക്കണം എന്ന് അറിയിക്കാനാണ് ഗവർണറെ കണ്ടതെന്നും കോടതി ഗവർണറുടെ വാക്കുകൾക്ക് വില കൽപ്പിക്കും അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിഎം ഗവർണറെ കാണാതിരുന്നതെന്നും  ജുഡീഷ്യൽ അന്വേഷണത്തിന് റിട്ട് നൽകണമെന്ന് ഗവർണർ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *