പുതിയ മിനിമം വേതനം പ്രഖ്യപിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ജനുവരി ഒന്ന് മുതല്‍ കേരളത്തിലെ മുഴുവന്‍ നഴ്‌സുമാരും , ആശുപത്രി ജീവനക്കാരും സമ്പൂര്‍ണ്ണ സമരത്തിലേക്ക് കടക്കും. ഇന്നലെ (2/10/2024) തൃശ്ശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍( UNA ) ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘടന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ജനുവരി 23 ന് ഹൈക്കോടതി മൂന്ന് മാസത്തിനുള്ളില്‍ ശമ്പള പരിഷ്‌കരണം നടത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കാതെ 20 മാസത്തോളമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ശമ്പളവര്‍ദ്ധനവിന് വേണ്ടി രൂപം കൊടുത്ത കമ്മിറ്റികള്‍ എല്ലാം തന്നെ നോക്കുകുത്തികള്‍ ആയി ഇരിക്കുകയാണ്.
സര്‍ക്കാര്‍ മൗനം വെടിയണം. ശമ്പളം പരിഷ്‌കരണം വരുന്ന മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായി നടപ്പിലാക്കണം. അതിനുള്ളില്‍ പുതിയ മിനിമം വേതനം പ്രഖ്യാപിച്ചില്ലായെങ്കില്‍ ജനുവരി ഒന്ന് മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്കും സെക്രട്ടേറിയറ്റിലേക്ക് ലോങ്ങ് മാര്‍ച്ചുമാണ് UNA നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മൂന്ന് മാസത്തിനുള്ളില്‍ യുണിറ്റ് സമ്മേളനങ്ങളും, ജില്ലാ കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും. ഇതിനോടൊപ്പം തന്നെ കേരള നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് 3 മാസത്തിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും, ഇതുവരെ ആയിട്ടും ഇലക്ഷന്‍ പ്രഖ്യാപിച്ചിട്ടില്ല. എത്രയും പെട്ടെന്ന് കൗണ്‍സില്‍ ഇലക്ഷന്‍ പ്രഖ്യാപിക്കണമെന്നും UNA ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

തൃശ്ശൂരില്‍ നടന്ന UNA സംസ്ഥാന ജനറല്‍ കൗണ്‌സില്‍ യോഗത്തിന് സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. യോഗം ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി സുധീപ് .എം.വി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരന്‍, സംസ്ഥാന ട്രഷറര്‍ ദിവ്യ ഇ.എസ് , വര്‍ക്കിംഗ് സെക്രട്ടറി നിതിന്‍മോന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

ഉപഭാരവാഹികളായ അഭിലാഷ് , ജോണ്‍, അന്‍സാര്‍ , എബിച്ചന്‍, ലിന്‍സി ,നിത , തോമസ് എന്നിവര്‍ സംബന്ധിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *