എയര്‍ ഇന്ത്യയുടെ 2023-24 സാമ്പത്തികവര്‍ഷത്തെ വരുമാനം 38,812 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധന. വരുമാനം വര്‍ധിച്ചതോടെ കമ്പനിയുടെ നഷ്ടത്തിലും കുറവുണ്ടായി. 11,388 കോടി രൂപയില്‍ നിന്ന് 4,444 കോടി രൂപയായിട്ടാണ് നഷ്ടം കുറഞ്ഞത്. 2022-23 സാമ്പത്തികവര്‍ഷം 15,414 കോടി രൂപയായിരുന്നു ടാറ്റ ഏവിയേഷന്റെ നഷ്ടം. 2024 സാമ്പത്തികവര്‍ഷം 6,337 കോടി രൂപയാണ് നഷ്ടം. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എ.ഐ.എക്സ് കണക്ട് എന്നിവ അടങ്ങുന്നതാണ് ടാറ്റയുടെ ഏവിയേഷന്‍ ബിസിനസ്. ചെലവുകുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്സ്പ്രസിന്റെ 2024 സാമ്പത്തികവര്‍ഷത്തെ നഷ്ടം 163 കോടി രൂപയാണ്. മുന്‍ വര്‍ഷം 117 കോടി രൂപ ലാഭമായിരുന്ന സ്ഥാനത്തു നിന്നാണിത്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്. 2024 സാമ്പത്തികവര്‍ഷം വരുമാനം 33 ശതമാനം ഉയര്‍ന്ന് 7,600 കോടി രൂപയിലെത്തിയപ്പോള്‍ ചെലവില്‍ 38.3 ശതമാനമാണ് വര്‍ധന, 7,73 കോടി രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *