കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ അപകടകാരണത്തില്‍ അവ്യക്തത തുടരുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഉള്ളടക്കത്തെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്. അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന പുതിയ ബ്ലോക്കിൽ ചികിത്സ എന്ന് തുടങ്ങുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. മെയ് രണ്ടിന് രാത്രി എട്ടുമണിക്ക് അത്യാഹിത വിഭാഗത്തിലെ എംആർഐ യൂണിറ്റിനോട് ചേർന്നുള്ള സെർവർ റൂമിൽ ഉണ്ടായ തീപിടുത്തവും ആ ഘട്ടത്തിലുണ്ടായ മരണങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തിവരവെയായിരുന്നു ഇതേ ബ്ലോക്കിലെ ആറാം നിലയിൽ വീണ്ടും തീ പടർന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തത്തിൻ്റെ കാരണത്തില്‍ അവ്യക്ത തുടരുന്നു
