തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസാന്നിധ്യത്തിൽ നേമം എംഎൽഎയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ആകെ നവീകരിച്ച 50 റോഡുകൾക്ക് ഒപ്പമാണ് തലസ്ഥാന നഗരത്തിലെ റോഡുകളും ഇന്ന് ഉദ്ഘാടനം ചെയ്തത്. കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം മുടക്കിയ പദ്ധതിക്ക് 135 കോടി രൂപ തിരുവനന്തപുരം കോര്‍പറേഷനും ചെലവഴിച്ചിരുന്നു. തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റിയത് റോഡുകളുടെ നവീകരണമാണ്. ഇതിന് മാത്രം മാറ്റിവച്ചത് 200 കോടി രൂപയാണ്. 80 കോടി വീതം കേന്ദ്ര-സംസ്ഥാന വിഹിതവും 40 കോടി നഗരസഭയും ചെലവാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മ്മിതിയാണ് ലക്ഷ്യമിട്ടത്.
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു
