ആർ.എസ്.എസ്. നേതാവുമായി എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ കൂടിക്കാഴ്ച വ്യക്തിപരമെന്ന് മന്ത്രി സജി ചെറിയാൻ. എ.ഡി.ജി.പി വ്യക്തിപരമായി പലരെയും കണ്ടുകാണും. അത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്ന് അൻവർതന്നെ പറഞ്ഞല്ലോ എന്നും അദ്ദേഹം പറഞ്ഞു. അൻവർ ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും. എന്നാൽ, ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ രീതിയെക്കുറിച്ച് ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടിയുടെ മുമ്പിൽ അദ്ദേഹം പറയേണ്ടതായിരുന്നു. അല്ലെങ്കിൽ മുൻകൂട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തേണ്ടതായിരുന്നുവെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.