പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തൊഴിലാളികൾക്ക് 1050 രൂപ വിലമതിക്കുന്ന 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റാണ് സപ്ലൈകോ മുഖാന്തരം ലഭ്യമാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അതോടൊപ്പം സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും നൽകുക.
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി
