വയനാട് ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ വീട് മാറി താമസിക്കേണ്ടി വന്നവരെ പരിഗണിക്കും. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമ്മിക്കുക. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും വീടുകളുടെ നിർമാണം . ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ 2 ന് സ്കൂൾ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.