സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്, സിപിഎമ്മിന്റെ പിആര് വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും, സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്നും വിഡി സതീശന് പറഞ്ഞു. ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല. ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണ്. പദ്ധതി വിഹിതങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു. കൂടാതെ മാവേലി സ്റ്റോറികളിൽ ഇപ്പോഴും സാധനങ്ങളില്ല ഇതിനെതിരെ നടപടി ഒന്നുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് വിഡി സതീശൻ
