കോഴിക്കോട് വടകര വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്പൊട്ടലില് ഒരാളെ കാണാതായി. എന്ഡിആര്എഫിന്റെ നേതൃത്വത്തില് തെരച്ചില് തുടരുകയാണ്. ഉരുള്പൊട്ടലില് മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള് ഭാഗികമായി തകര്ന്നു. ആളപായമുള്ളതായി റിപ്പോര്ട്ടില്ല. എന്ഡിആര്എഫ് സംഘം രക്ഷാ പ്രവര്ത്തനത്തിന് നേതൃത്വം നല്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് വടകര വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്പൊട്ടലില് ഒരാളെ കാണാതായി
