മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ള ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ വിഎഫ്എക്സ് വീഡിയോ റിലീസ് ചെയ്തു. സുഭാഷിനെ രക്ഷിക്കുന്ന സീനുകളും സെറ്റിട്ട ഗുണാകേവും ഉള്‍പ്പടെയുള്ളവയ്ക്ക് നല്കിയ വിഎഫ്എക്സുകളാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കയ്യടിച്ച് കൊണ്ട് സിനിമാസ്വാദകരും രംഗത്ത് എത്തിയിട്ടുണ്ട്. മഞ്ഞുമ്മേല്‍ ബോയ്സ് – വിഎഫ്എക്സ് ബ്രേക്ക്ഡൗണ്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എഗ് വൈറ്റ് ആണ് വിഎഫ്ക്സ് ചെയ്തിരിക്കുന്നത്. തൗഫീക് ഹുസൈന് ആണ് വിഎഫ്എക്സ് സൂപ്പര്‍വൈസര്‍. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു. മെയ് 5ന് ചിത്ര ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. തിയറ്ററില്‍ 73 ദിവസം പൂര്‍ത്തിയാക്കിയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. ആകെ മൊത്തം 242.3 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ കളക്ഷന്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.