ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. ഇപ്പോഴിതാ ഈ ബുള്ളറ്റിന് ഒരു മിഡ്-ലൈഫ് അപ്ഡേറ്റുകൂടി ലഭിക്കാന്‍ ഒരുങ്ങുകയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കില്‍ 350 കുറച്ച് നവീകരണങ്ങളും സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും ലഭിക്കും. അതേസമയം അതിന്റെ എഞ്ചിന് മെക്കാനിസം നിലവിലേത് തന്നെ തുടരും. പുതുക്കിയ മോഡല്‍ ലൈനപ്പ് റിയര്‍ ഡ്രം ബ്രേക്ക് ഉള്ള ലോവര്‍ വേരിയന്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ വേരിയന്റുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ഡിസൈനിന്റെ കാര്യത്തില്‍, പുതിയ 2024 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ന് എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, പൈലറ്റ് ലൈറ്റുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും ലഭിച്ചേക്കാം. നിലവില്‍, സിംഗിള്‍-ചാനല്‍ എബിഎസ്, ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റുകളില്‍ യഥാക്രമം സ്പോക്ക് വീലുകളും അലോയ് വീലുകളും ലഭ്യമാണ്. എല്‍ഇഡി ഹെഡ്ലൈറ്റ് ഡ്യുവല്‍-ചാനല്‍ എബിഎസ് ട്രിമ്മുകള്‍ക്കായി മാറ്റിവയ്ക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കില്‍ മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. അതേ 350 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന് ഉപയോഗിക്കും. മോട്ടോര്‍ 20.2 ബിഎച്പി കരുത്തും 27എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ 2024 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഓഗസ്റ്റ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മേല്‍പ്പറഞ്ഞ എല്ലാ ഫീച്ചര്‍ അപ്ഗ്രേഡുകളോടെയും, ബൈക്കിന് ഏകദേശം 5,000 രൂപയുടെ ചെറിയ വില വര്‍ദ്ധന ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ന് 1.93 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350
