പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നൽകും. ചാലക്കുടി ഡിഎഫ്ഒ നാളെ വത്സലയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആദ്യഗഡുവായി നൽകും. വനസംരക്ഷണസമിതി മരണാനന്തര ചടങ്ങുകൾക്കുള്ള ചിലവ് വഹിക്കും എന്ന് അറിയിച്ചു. കാട്ടിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജൻ്റെ ഭാര്യ വത്സലയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെടുത്ത് ഇപ്പോൾ ആശുപത്രിയിൽ എത്തിച്ചു.
പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സലയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നൽകും
