വയനാട്ടിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബത്തിന് വീടുവെച്ച് നൽകുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ദുരന്തത്തെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ ശ്രമങ്ങൾക്ക് കരുത്തേകി ലുലു ഗ്രൂപ്പ് ചെയര്മാന് ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന് എന്നിവര്‍ അഞ്ച് കോടി രൂപ വീതവും, വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്പ്പറേഷന് 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്കി.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ25 വീടുകൾ നിർമിച്ച് നൽകും
