2021 ഒക്ടോബറിലെ 14.18 ലക്ഷം യൂണിറ്റുകളേക്കാള്‍ 47.62 ശതമാനം വളര്‍ച്ചയോടെ 20.94 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയത്. 2020 ഒക്ടോബറിനേക്കാള്‍ 39.51 ശതമാനവും 2019 ഒക്ടോബറിനേക്കാള്‍ 8.32 ശതമാനവും അധികമാണിത്. മൊത്തം ടൂവീലര്‍ വില്പന 51.10 ശതമാനം ഉയര്‍ന്ന് 15.71 ലക്ഷം യൂണിറ്റുകളിലെത്തി. 66,763 പുതിയ ത്രീവീലറുകളും വിറ്റഴിഞ്ഞു; വര്‍ദ്ധന 65.87 ശതമാനം. പാസഞ്ചര്‍ വില്പന 40.55 ശതമാനം മുന്നേറി 3.28 ലക്ഷം യൂണിറ്റുകളായി. 17.42 ശതമാനം വര്‍ദ്ധനയുമായി 53,362 ട്രാക്ടറുകളും 25.40 ശതമാനം നേട്ടവുമായി 74,443 വാണിജ്യവാഹനങ്ങളും കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി. ടൂവീലറുകളില്‍ ഹീറോയും പാസഞ്ചര്‍ വാഹനശ്രേണിയില്‍ മാരുതിയും ഒന്നാംസ്ഥാനം നിലനിറുത്തി.
വാഹനവില്പനയില് നേട്ടം കൊയ്ത് ഇന്ത്യന്‍ വിപണി
