മഹാ കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്ക് ലോകോത്തര നിലവാരത്തിലുള്ള ടെന്റുകൾ . സെക്ടർ 20ൽ സ്വിസ് കോട്ടേജ് ശൈലിയിലുള്ള 2,000-ലധികം ടെൻ്റുകൾ അടങ്ങുന്ന ഒരു ആഡംബര ടെന്റ് സിറ്റിയാണ് സ്ഥാപിക്കുന്നത്. ആഗമാൻ, കുംഭ് ക്യാമ്പ് ഇന്ത്യ, ഋഷികുൽ കുംഭ് കോട്ടേജ്, കുംഭ് വില്ലേജ്, കുംഭ് ക്യാൻവാസ്, ഇറ എന്നീ ആറ് പ്രധാന പങ്കാളികളുമായി സഹകരിച്ച് ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ ടെൻ്റുകൾ ലോകോത്തര നിലവാരത്തിലായിരിക്കും നിർമിക്കുക. 75 രാജ്യങ്ങളിൽ നിന്നായി 45 കോടി സന്ദർശകർ മഹാ കുംഭമേളയ്ക്ക് എത്തുമെന്ന വിലയിരുത്തലിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.
മഹാ കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്ക് ലോകോത്തര നിലവാരത്തിലുള്ള ടെന്റുകൾ
