കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിർമ്മാണത്തിനിടെ നടന്ന അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂർ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽ പെട്ടായിരുന്നു മരണം. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിർമ്മാണത്തിനിടെ നടന്ന അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
