Untitled design 2025 12 17T103103.996

ശബരിമലയിൽ പതിനെട്ടാംപടിയിൽ കയറുന്ന സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി. പടികളുടെ ഇരുവശത്തും നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ കയറാൻ സഹായിക്കുന്നതിന് ഇത് എളുപ്പമാക്കുമെന്നും പൊലീസ് അറിയിച്ചു. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി ബാലകൃഷ്ണൻ നായരാണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ടാംപടിക്ക് താഴെ മെഗാഫോണിലൂടെ നിർദ്ദേശം നൽകുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടികൾക്ക് താഴെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇടയ്ക്കിടെ നിർദ്ദേശങ്ങൾ നൽകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *