Screenshot 2025 04 09 17 40 32 986 com.android.chrome edit

വഖഫ് നിയമത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകൾ നടത്തിയ കോഴിക്കോട് വിമാനത്താവള മാർച്ചിൽ വൻ സംഘർഷം. എയർപോർട്ട് റോഡിലാണ് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. മാർച്ച് വിമാനത്താവള റോഡ് ഉപരോധിച്ചതോടെ പൊലീസ് ബാരിക്കേഡ് ഉപയോ​ഗിച്ച് തടഞ്ഞു. എന്നാൽ, യാത്രക്കാരെ സമരക്കാർ തടഞ്ഞതോടെ പൊലീസ് ജലപീരങ്കി ഉപയോ​ഗിച്ചു. തുടര്‍ന്ന് നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തി. സമാധാനപരമായി സമരം ചെയ്യാന്‍ പൊലീസ് അനുമതി നല്‍കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *