മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും അദ്ദേഹത്തിന്റെ സർക്കാരുമെന്ന് മുൻ മന്ത്രി വി എൻ വാസവൻ. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ എടുത്ത പല തീരുമാനങ്ങളിലും ബിജെപിയുമായി കോൺഗ്രസ് സർക്കാരിനുള്ള അവിശുദ്ധ ബന്ധം മനസ്സിലാകുന്നതായിരുന്നു, ഇടതുപക്ഷം ഉയർത്തിയ ഈ വിമർശനം കേരളത്തിലെ ജനങ്ങൾ ശരിവെച്ചു എന്നുള്ളതിന്റെ തെളിവുകളാണ് അവസാനം നടന്ന ദേവസ്വം സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ രാജിയെന്നും വാസവൻ പറഞ്ഞു. ബിജെപി – കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് ബജറ്റ് തെളിയിക്കുന്നുവെന്നും വി എൻ വാസവൻ അഭിപ്രായപ്പെട്ടു.
സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ
