അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. പന്തളം കൊട്ടാരത്തെ കൂടി പങ്കെടുപ്പിക്കാനാണ് നീക്കം. ഇതിനായി നാളെ കുമ്മനം രാജശേഖരൻ പന്തളം കൊട്ടാരത്തിലെത്തി കൊട്ടാരം പ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കും. 22ന് പന്തളത്തുവെച്ച് വിപുലമായ രീതിയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കാനാണ് തീരുമാനമെന്നാണ് വിവരങ്ങൾ. എൻഎസ്എസ് അടക്കമുള്ള വിശ്വാസികളെ ക്ഷണിക്കാനാണ് തീരുമാനം.
അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും
