വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കിങ്ഡം’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് കിങ്ഡം പ്രേക്ഷകരിലേക്കെത്തുക. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12-ാമത്തെ ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ്, സിതാര എന്റര്‍ടെയ്ന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഭാഗ്യശ്രീ ബോര്‍സെ ആണ് ചിത്രത്തില്‍ നായികയായെത്തുക. നവീന്‍ നൂലിയാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ജേഴ്സി എന്ന ചിത്രത്തിന് ശേഷം ഗൗതം തിന്നനുരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ്ഡം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. മെയ് 30 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ ടീസര്‍
