പ്രഭാസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ വീഡിയോ സോംഗ് റിലീസ് ചെയ്തു. പ്രഭാസും നായികയും കോംപ്ലക്‌സിലേക്ക് പോകുന്നതും അവിടെ സുന്ദരമായ ലോകം കാണുന്നതുമാണ് ഗാനരംഗത്ത് ഉള്ളത്. തിയറ്ററില്‍ അടക്കം വലിയ ഓളം ഉണ്ടാക്കിയ ഗാനം ആയിരുന്നു ഇത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. സഞ്ജിത്ത് ഹെഗ്ഡെ, ദീ, സന്തോഷ് നാരായണന്‍ എന്നിവരാണ് ഗാനം ആലപിച്ചത്. അതേസമയം ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിവസം കഴിയുമ്പോള്‍ 415 കോടിയാണ് ആഗോള ബോക്‌സോഫീസില്‍ ചിത്രം നേടിയത്. റിലീസ് ദിനത്തില്‍ തന്നെ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതോടെ എക്‌സ്ട്രാ ലേറ്റ് നൈറ്റ് ഷോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഇപ്പോള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷനായി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, അന്ന ബെന്‍, പശുപതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രഭാസെത്തുന്നത്. സുപ്രീം യാസ്‌കിനെന്ന വില്ലനായി കമല്‍ ഹാസനുമെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് കല്‍ക്കി നിര്‍മ്മിച്ചിരിക്കുന്നത്.