ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു തമിഴ് ചിത്രം ‘ഫൈറ്റ് ക്ലബ്ബ്’. താന്‍ ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനി ജി സ്ക്വാഡിന്റെ ബാനറില്‍ ലോകേഷ് അവതരിപ്പിച്ച ചിത്രം ഡിസംബര്‍ 15 നാണ് തിയറ്ററുകളില്‍ എത്തിയത്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉറിയടിയിലൂടെ ശ്രദ്ധേയനായ വിജയ് കുമാര്‍ ആയിരുന്നു നായകന്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അസല്‍ കോലാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ദയാണ്. അസല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. വിജയ് കുമാറിനൊപ്പം കാര്ത്തികേയന് സന്താനം, ശങ്കര്‍ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്കുമാര്‍, അബ്ബാസ് എ റഹ്മത്ത് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയ്യാറാക്കിയത്. ആദിത്യ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
‘ഫൈറ്റ് ക്ലബ്ബ്’ ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ
