ജയന്ത് കാമിച്ചേരില്‍ എഴുതിയ ‘വേമ്പനാടന്‍ ബ്വാന’ എന്ന ഈ കൃതിയുടെ വിവരണരീതിയാണ് ഏറ്റവും കൗതുകം. സാഹിത്യം തീണ്ടാത്ത ഭാഷയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. ഇന്നു കേരളത്തിലുപയോഗിക്കാത്ത അനേകം നാട്ടുപദങ്ങള്‍ ഈ എഴുത്തില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് അവതാരികയില്‍ പി.എഫ് മാത്യൂസ് എഴുതിയിരിക്കുന്നു. ചില നേരങ്ങളില്‍ സംസാരഭാഷയില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍ കൊണ്ടാണ് വിവരണം നിറവേറ്റിയിരിക്കുന്നതുതന്നെ. കുമരകം കരയുടെ ഭാഷയും സംസ്കാരവും ജീവിതവും തെളിമയോടെ അവതരിപ്പിക്കുന്ന നോവല്‍. മാതൃഭൂമി ബുക്സ. വില 212 രൂപ.
വേമ്പനാടന്‍ ബ്വാന
