പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. സന്ദർശനം വ്യക്തിപരമാണെന്നും അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും ആയിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് സരിന്റെ പ്രതികരണം. അദ്ദേഹം പറയുന്നത് കേൾക്കാനാണ് വന്നതെന്നും നല്ല മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും സരിൻ അഭിപ്രായപ്പെട്ടു.
പാലക്കാട് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് വെള്ളാപ്പള്ളി നടേശൻ
