തലശ്ശേരി എരഞ്ഞോളി സ്വദേശി വേലായുധൻ (86) ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത സ്ഥലത്ത്തേങ്ങപെറുക്കാൻ പോയപ്പാൾ കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവo. സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.
തലശ്ശേരി എരഞ്ഞോളി സ്വദേശി വേലായുധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു
