കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി മുഖ്യമന്ത്രിയുടെ മകൾ വീണ ടി. മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് എതിരെയാണ് ഈ അപ്പീൽ. ഡിവിഷൻ ബെഞ്ചിനെയാണ് സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സമീപിച്ചിരിക്കുന്നത്. വീണയുടെ ഹർജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബർ മൂന്നിന് പരിഗണിക്കുമെന്നാണ് വിവരം.
മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ അപ്പീൽ നൽകി വീണ
