ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടര്‍ സെഗ്മെന്റില്‍ വേരിവോ സിആര്‍എക്സ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് വേരിവോ മോട്ടോര്‍. ഇതിന്റെ വില വെറും 79,999 രൂപയാണ്. ഈ സ്കൂട്ടറിന് വലുതും സൗകര്യപ്രദവുമായ സീറ്റ്, യുഎസ്ബി-ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, സീറ്റിനടിയില്‍ 42 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ് എന്നിവയുണ്ട്. പോപ്പി റെഡ്, വിന്റര്‍ വൈറ്റ്, ലക്സ് ഗ്രേ, ഓക്സ്ഫോര്‍ഡ് ബ്ലൂ, റേവന് ബ്ലാക്ക് എന്നിങ്ങനെ ആകര്‍ഷകമായ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വേരിവോ സിആര്‍എക്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വില്‍പ്പന ഉടന്‍ ആരംഭിക്കും. സ്കൂട്ടറിന് 2.3 കിലോവാട്ട് ബാറ്ററിയുണ്ട്. അത് ഇക്കോ മോഡില്‍ 85-90 കിലോമീറ്റര്‍ വരെയും പവര്‍ മോഡില്‍ 70-75 കിലോമീറ്റര്‍ വരെയും ഫുള്‍ ചാര്‍ജില്‍ റേഞ്ച് നല്കാന് പ്രാപ്തമാണ്.
വേരിവോ സിആര്‍എക്സ് ഇന്ത്യന്‍ വിപണിയില്‍
