Untitled design 2025 10 29T165713.199

പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിന്റെ തീരുമാനത്തെ ബിജെപി അപലപിക്കുന്നുവെന്ന് വി മുരളീധരന്‍. ചരിത്രപരമായ ഒരു മണ്ടത്തരം ആയിട്ട് ഇതിനെ സമൂഹം വിലയിരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വൈരാഗ്യം മൂലമാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതെന്നും രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികൾ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സർക്കാറിൻറെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് ഒടുവിൽ സിപിഎം എത്തിയത്. 9 വർഷത്തിനിടെ ആദ്യമായാണ് പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങിയത്. രണ്ട് തവണ കാബിനറ്റിൽ ചർച്ച ചെയ്ത് മാറ്റിവെച്ച പദ്ധതിയിൽ ഒരു ചർച്ചയും കൂടാതെ ഒപ്പിട്ടതാണ് സിപിഐയെ മുറിവേല്പിച്ചത്. മുന്നണി മര്യാദയുടെയും റൂൾസ് ഓഫ് ബിസിനസിനറെയും ലംഘനത്തിനപ്പുറം ആർഎസ്എസ് നയത്തിന് കീഴടങ്ങിയതിലായിരുന്നു സിപിഐയുടെ രോഷം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *