പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് മുതൽ ഈ മാസം 22 വരെ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന സമ്മേളനത്തിൽ 19 ബില്ലുകൾ അവതരിപ്പിക്കും. അതോടൊപ്പം കേരളത്തിലെ പ്രശ്നങ്ങൾ ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടി വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കെ സുധാകരൻ അടിയന്തിര പ്രമേയ നോട്ടീസിൽ പറയുന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്
