കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണ കരാർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോൾ മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകുന്നത് കേരളത്തിൽ മാത്രമേ കാണാൻകഴിയൂവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന് 82 ശതമാനം ഓഹരി പങ്കാളിത്തമുള്ള സൊസൈറ്റിയാണ് തങ്ങളുടേതെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സുപ്രീം കോടതിയെ അറിയിച്ചു. കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാൺ കൺസ്ട്രക്ഷൻസ് ഉടമ മുഹമ്മദ് അലിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാരിന് 82 ശതമാനം ഓഹരി പങ്കാളിത്തമുള്ള സൊസൈറ്റിയാണ് തങ്ങളുടേതെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി
